മേല്‍പറമ്പ്:[www.malabarflash.com]ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി ജലീല്‍ കോയയെയും സെക്രട്ടറിയായി കാപ്പില്‍ കെ.ബി.എം ഷെരീഫിനെയും മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
കട്ടക്കാല്‍ ഷാഫി ഹാജി രാജിവെച്ച ഒഴിവിലേക്കാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഷാഫി ഹാജി മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ചത്.
പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ടുമാരായ കല്ലട്ര അബ്ദുല്‍ ഖാദര്‍ (ചെമ്മനാട്), കെ.എ മുഹമ്മദാലി (ഉദുമ), ഖാലിദ് ബെള്ളിപ്പാടി (മുളിയാര്‍), ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.ഡി കബീര്‍ തെക്കില്‍, ആഇശ സഹദുല്ല, അസുറാബി റഷീദ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കാപ്പില്‍ മുഹമ്മദ് പാഷ, ഹമീദ് മാങ്ങാട് എന്നിവരെ യോഗം അനുമോദിച്ചു.
പ്രസിഡണ്ട് എം.എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി, കെ.ഇ.എ ബക്കര്‍, കെ.എ അബ്ദുല്ല ഹാജി, പി.എ അബൂബക്കര്‍ ഹാജി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബുല്ലക്കുഞ്ഞി കീഴൂര്‍, സത്താര്‍ മുക്കുന്നോത്ത്, തൊട്ടി സാലി ഹാജി, ഹനീഫ കുന്നില്‍, എ.ബി ഷാഫി, സി.എല്‍ റഷീദ് ഹാജി, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, അഷ്‌റഫ് എടനീര്‍, മുഹമ്മൂട്ടി മാസ്റ്റര്‍, ലത്വീഫ് പടുപ്പ്, അന്‍വര്‍ കോളിയടുക്കം സംബന്ധിച്ചു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment