കാഞ്ഞങ്ങാട്: [www.malabarflash.com]പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായി. സൗത്ത് ചിത്താരി ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് സമ്പൂര്‍ണ്ണ പ്രവാസി വോട്ടര്‍ ക്യാമ്പ് സംഘടിപ്പിച്ച് മാതൃകയായത്.
പ്രിന്‍റര്‍ അടക്കമുള്ള എല്ലാവിധ സജ്ജീകരണങ്ങളുമായാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്യാമ്പ് ഒരുക്കിയത്. പല പ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകളാണ് പ്രവാസി വോട്ട് ചേര്‍ക്കുന്നതിന് ചിത്താരിയിലേക്ക് എത്തിച്ചേര്‍ന്നത്.
വോട്ടര്‍ പട്ടികയില്‍ സ്ഥലം മാറ്റുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എടുക്കുന്നതിനുള്ള അപേക്ഷയും ക്യാംപില്‍ പൂരിപ്പിച്ച് നല്‍കുകയും ചെയ്തു. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ക്യാമ്പ് രാത്രിയിലും തുടര്‍ന്നു.
വാര്‍ഡ് മെമ്പര്‍ പി.പി. നസീമ ടീച്ചര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. വണ്‍ ഫോര്‍ അബ്ദുറഹിമാന്‍, സി.പി. സുബൈര്‍, സി.കെ. അസീസ്, സി.കെ. അബ്ദുല്‍ കരീം, ശംസുദ്ധീന് മാട്ടുമ്മല്‍, തിഡില്‍ അബ്ദുറഹിമാന്‍, ശറഫുദ്ധീന്‍ തിഡില്‍, ഹാറൂണ്‍ ചിത്താരി, സഫിയ ഹസൈനാര്‍ കുശാല്‍, അന്‍വര്‍ ഹസ്സന്‍ എം.കെ, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ഇര്‍ഷാദ് സി.കെ, ആദില്‍ കെ.എം, ശംസുദ്ധീന്‍ ഇ.കെ, എ.കെ.അഷറഫ്, അനീസ് ചിത്താരി, സൈഫുദ്ദീന്‍ ബാടോത്ത്, നദീര്‍ കുന്നുമ്മല്‍, ഫാറൂഖ് ചിത്താരി, ഹമ്രാസ് സി.പി, ജംഷീദ് വാണിയമ്പാറ, ഹാരിസ് കൊവ്വല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment