Latest News

വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച സംഭവം: എട്ട് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍:[www.malabarflash.com] തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച് ആഹ്ലാദപ്രകടനം നടത്തിയ സംഭവത്തില്‍ എട്ടു മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

മടക്കര സ്വദേശികളായ ഇരിണാവ് ഡാമിനു സമീപത്തെ അവറാന്‍ സക്കറിയ(26), തെക്കുഭാഗം ബദര്‍ പള്ളിക്കു സമീപത്തെ തോലന്‍ ഷബീര്‍(28), പടപ്പയില്‍ റഫീഖ്(37), പൂങ്കാവില്‍ പുനയ്ക്കല്‍ നൗഷാദ്(31), ഹരിജന്‍ വായനശാലയ്ക്കു സമീപത്തെ തെക്കേമഠത്തിലെ വളപ്പില്‍ അബ്്ദുള്‍ നിസാര്‍(40), ജിഎംഎല്‍പി സ്‌കൂളിനടുത്ത മഠത്തിലെ വളപ്പില്‍ അബ്ദുള്‍ സലീം(30), കൊവ്വമ്മല്‍ ഇസ്മയില്‍(39), ഇട്ടമ്മല്‍ കിഴക്കെപുരയില്‍ ഇകെപി മഹ്‌റൂഫ് (30) എന്നിവരെയാണ് വളപട്ടണം സിഐ കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇവരെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ സ്ത്രീ വേഷം ധരിച്ച യുവാവിനെ മടക്കര ശാഖാ മുസ്‌ലിംലീഗ് ഓഫിസായ സിഎച്ച് സൗധത്തിനു മുന്നില്‍വച്ച് കയറിപ്പിടിക്കുകയും സ്ഥാനാര്‍ഥിയുടെ പേരുപറഞ്ഞ് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. അതേസമയം, സംഭവത്തിനുത്തരവാദികളായ പ്രവര്‍ത്തകരെ മുസ്‌ലിംഗില്‍നിന്നു പുറത്താക്കിയതായി നേതൃത്വം അറിയിച്ചിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.