Latest News

സ്ഥാനാര്‍ഥിയെ പരിഹസിച്ച് സി.പി.എമ്മിന്റെ പ്രകടനം: മനുഷ്യാവകാശ കമ്മീഷനു പരാതി

പാനൂര്‍:[www.malabarflash.com]തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട സ്ഥാനാര്‍ഥിയുടെ ശാരീരികാവസ്ഥയെ പരിഹസിച്ചു സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ വ്യാപക പ്രതിഷേധം. മൊകേരിയില്‍ സിപിഎമ്മുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസിലെ കൂരാറ ആറ്റുപുറത്തെ അമ്മമഠത്തില്‍ ജഗദീപനെ പരിഹസിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനത്തില്‍ കോലം കെട്ടിയത്.

തെരഞ്ഞെടുപ്പില്‍ മൊകേരി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജഗദീപന്‍ മത്സരിച്ചത്. ക്രൂരമായ ആക്രമണത്തില്‍ ശരീരമാസകലം 84 മുറിവുകളുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സയിലായിരുന്നു. ഡിസിസി നേരിട്ടാണ് ജഗദീപന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

കടുത്ത മത്സരമുണ്ടായ ഈ വാര്‍ഡില്‍ സിപിഎമ്മിലെ അബൂബക്കര്‍ ഹാജി 94 വോട്ടിന് ജഗദീപനെ തോല്‍പ്പിക്കുകയായിരുന്നു. രണ്ടു കാലുകളും തളര്‍ന്ന ജഗദീപന്‍ ഭാര്യയുടെയും സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ ക്രച്ചസിലാണു വോട്ടുതേടി വീടുകള്‍ കയറിയത്. 

സമാനരീതിയിലാണ് സിപിഎമ്മുകാര്‍ കോലം കെട്ടിയത്. സിപിഎമ്മിന്റെ എതിര്‍സ്ഥാനാര്‍ഥിയെ പരിഹസിച്ചുകൊണ്ടുള്ള അതിരുകടന്ന ആഹ്ലാദ പ്രകടനത്തിനെതിരേ മനുഷ്യാവകാശ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നു കോണ്‍ഗ്രസ് നേതാക്കളായ കെ.പി. ഹാഷിം, വി. സുരേന്ദ്രന്‍, കെ.പി. സാജു എന്നിവര്‍ അറിയിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.