കണ്ണൂര്‍:[www.malabarflah.com] മോട്ടോര്‍ ബൈക്കിന്റെ എക്‌സ്‌ചേഞ്ച് വില്‍പ്പനമേള നടത്തി 17ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ പോലീസ് ചങ്ങനാശ്ശേരിയില്‍ നിന്നും പിടികൂടി. തളിപ്പറമ്പിനടുത്ത ചുഴലിയിലെ കെ കെ ഹൗസില്‍ കെ കെ പ്രജിത്തിനെ(30)യാണ് വളപട്ടണം എസ് ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പുതിയതെരുവിലെ കാനന്നൂര്‍ ഹോണ്ട ഷോറൂമിലെ സെയില്‍സ് മാനേജറായിരുന്നു പ്രജിത്ത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പഴയ ബൈക്കുകള്‍ നല്‍കി പുതിയ ബൈക്കുകള്‍ വാങ്ങാമെന്ന് പരസ്യം നല്‍കി എക്‌സ്‌ചേഞ്ച് മേള നടത്തിയ പ്രജിത്ത് 17 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. നേരത്തെയും സ്ഥാപനത്തില്‍ പല തട്ടിപ്പുകളും നടത്തിയിരുന്നുവത്രെ. മൂന്നുബൈക്കുകള്‍ ഡിസ്‌പ്ലെ വെക്കാനെന്ന് പറഞ്ഞ് കമ്പനിയില്‍ നിന്ന് വാങ്ങിയശേഷം മറിച്ചുവിറ്റതായും വ്യാജ സീലുണ്ടാക്കി കമ്പനിയെയും ഉപഭോക്താക്കളെയും വഞ്ചിച്ചതായും പരാതിയുണ്ട്.
നേരത്തെ മഞ്ചേശ്വരത്തും കാസര്‍കോടും ജോലിചെയ്തപ്പോള്‍ അവിടെയും തട്ടിപ്പ് നടത്തിയതായി കേസുണ്ടായിരുന്നു. മഞ്ചേശ്വരത്ത് ഒരാളെ പണം വാങ്ങി വഞ്ചിച്ചതായും കാസര്‍കോട് കെ വി ആര്‍ ഷോറൂമില്‍ ജോലി ചെയ്യുമ്പോള്‍ 3ലക്ഷം രൂപ തട്ടിയെടുത്തതായും കേസുകളുണ്ട്.
രണ്ട് മാസമായി പ്രജിത്ത് മുങ്ങിനടക്കുകയായിരുന്നു.[www.malabarflah.com]
രണ്ട് മാസമായി പ്രജിത്ത് മുങ്ങിനടക്കുകയായിരുന്നു.[www.malabarflah.com]
മഞ്ചേശ്വരം, കാസര്‍കോട്, കല്‍പ്പറ്റ്, എറണാകുളം എന്നിവിടങ്ങളിലെല്ലാം പ്രജിത്തിനെ കണ്ടെത്താനായി തെരച്ചില്‍ നടത്തിയിരുന്നു. ചങ്ങനാശ്ശേരിക്കടുത്ത തൃക്കൊടിത്താനത്തെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രജിത്തിനെ പിടികൂടിയത്.[www.malabarflah.com]
എസ് ഐ ശ്രീജിത്ത് കോടേരിയെ കൂടാതെ അസി. എസ് ഐ രവീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, ബിജു, ശ്രീകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ അസി. സെയില്‍സ് മാനേജര്‍ കാഞ്ഞിരത്തറയിലെ പ്രജിത്ത് നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment