കണ്ണൂര്‍:[www.malabarflash.com]തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കണ്ണൂരില്‍ വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ ഏഴു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അനുമതിയില്ലാതെ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു.
ആഹ്ലാദപ്രകടനങ്ങള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലേ നടത്താനാവൂ എന്നു ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ അറിയിച്ചു. കല്ല്, വടി, കത്തി തുടങ്ങിയ മാരകായുധങ്ങള്‍ കൈവശം വയ്ക്കുന്നതു നിരോധിച്ചും ഉത്തരവായിട്ടുണ്ട്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ശക്തമായ പോലീസ് സാന്നിധ്യമുണ്ടായിരിക്കുമെന്നും അന്യജില്ലകളില്‍ നിന്നുള്ള ഏഴു കമ്പനി ഉള്‍പ്പെടെ 2,200 പോലീസുകാരെ ജില്ലയില്‍ നിയോഗിച്ചിട്ടുണെ്ടന്നും എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി പറഞ്ഞു. ഓരോ വോട്ടെണ്ണല്‍ കേന്ദ്രവും ഒരു ഡിവൈഎസ്പിയുടെ കീഴിലായിരിക്കും.
Keywords:kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment