കൊണ്ടോട്ടി:[www.malabarflash.com] കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു 178 യാത്രക്കാരുമായി ഷാര്‍ജയിലേക്കു പുറപ്പടാനൊരുങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍നിന്നു പരിധിവിട്ടു നീങ്ങി. തലനാരിഴയ്ക്കാണു ദുരന്തമൊഴിവായത്. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
പറന്നുയരുന്നതിനിടെ വിമാനം റണ്‍വേ പരിധിയില്‍നിന്നു തെന്നിമാറി റണ്‍വേ നിര്‍മാണം നടക്കുന്ന ഭാഗത്ത് എത്തുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ റണ്‍വേയുടെ 2250 മീറ്റര്‍ വരെയാണ് വിമാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഈ ഭാഗത്തു നവീകരിച്ച ടേണിംഗ് പാഡില്‍നിന്നു തിരിക്കാനായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റിനു നല്‍കിയ നിര്‍ദേശം. എന്നാല്‍, ഷാര്‍ജ വിമാനം ഈ പരിധി മറികടന്നു മുന്നോട്ടു പോയി.
2,850 മീറ്ററിനടുത്ത് എത്തിയ വിമാനത്തിന്റെ മുന്‍ഭാഗത്തെ ചക്രം പ്രതലത്തിലെ പൊളിഞ്ഞ ഭാഗത്ത് ഇറങ്ങുകയായിരുന്നു. വിമാനം വേഗത്തില്‍ അല്ലാത്തതിനാല്‍ പൈലറ്റിനു നിയന്ത്രണവിധേയമാക്കാനായി. പുഷ്ബാക്ക് ട്രാക്ടര്‍ സഹായത്തോടെ വിമാനം റണ്‍വേയിലേക്കു വലിച്ചുമാറ്റിയാണ് 20 മിനിട്ടിനുശേഷം യാത്ര തുടര്‍ന്നത്.

Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment