മഞ്ചേശ്വരം:[www.malabarflash.com] ഞായറാഴ്ച വൈകിട്ട് മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മംഗലാപുരം ഇന്ത്യാന ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഹേരൂര്‍ പാച്ചാണിയിലെ സംഗീത(എട്ട്) മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ഹേരൂര്‍ തടക്കിലെ കര്‍ഷകന്‍ ഉമേഷ് മയ്യ (58), ഭാര്യ ശാരദ(53) എന്നിവര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു. ഉമേഷ് മയ്യയുടെ ബന്ധു ചിദാനന്ദ മയ്യയുടെ മകളാണ് സംഗീത. ഇന്ന് രാവിലെയോടെയാണ് സംഗീത മരിച്ചത്. ചിതാനന്ദമയ്യ മറ്റൊരു മകള്‍ മിന്‍മിദ, ബന്ധു പാര്‍വ്വതി, ശോഭ എന്നിവര്‍ പരിക്കുകളോടെ ഇപ്പോഴും ആസ്പത്രിയില്‍ കഴിയുകയാണ്.
കര്‍ണ്ണാടക സൂറത്ത്കല്ലിലെ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തിയിടാനായി പൊടുന്നനെ റോഡരികിലേക്കടുപ്പിച്ച ടാങ്കര്‍ ലോറിക്ക് പിറകിലാണ് കാറിടിച്ചത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment