Latest News

പീഡനത്തിനിരയായ ഊമപ്പെണ്‍കുട്ടിക്ക് സംരക്ഷണം നല്കണമെന്ന് കോടതി

കാസര്‍കോട്:[www.malabarflash.com] പീഡനത്തിനിരയായ ഉപ്പളയിലെ ഊമപ്പെണ്‍കുട്ടിയെയും കുടുംബത്തെയും സംരക്ഷിക്കണമെന്ന് കാസര്‍കോട് പ്രത്യേക കോടതി ഉത്തരവിട്ടു. പുനരധിവാസത്തിനുള്ള നടപടി ഒരുമാസത്തിനുള്ളില്‍ സ്വീകരിക്കണമെന്ന് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകള്‍ വിചാരണ നടത്തുന്ന പ്രത്യേക കോടതി ജഡ്ജി കെ.സനില്‍കുമാര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.

കുട്ടിക്ക് അടിയന്തര സാമ്പത്തികസഹായം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ.പ്രേമരാജന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സപ്തംബര്‍ 22-നാണ് പീഡനത്തിന് ഇരയായത്. പ്രതി സുരേഷ് (37) കുടിക്കാന്‍ വെള്ളമാവശ്യപ്പെട്ട് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒളിവില്‍ പോയ പ്രതിയെ 18 ദിവസം കഴിഞ്ഞാണ് പിടികൂടിയത്. ലോക്കല്‍ പോലീസില്‍നിന്ന് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയതിന്റെ രണ്ടാം ദിവസമാണ് പ്രതി അറസ്റ്റിലായത്.

പീഡനം നടന്നെന്ന് പരാതി ലഭിച്ചിട്ടും മാനഹാനിക്ക് മാത്രമായിരുന്നു മഞ്ചേശ്വരം പോലീസ് കേസെടുത്തത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് നാലാം ദിവസമാണ് വൈദ്യപരിശോധന നടത്തിയതും ബലാത്സംഗത്തിന് കേസെടുത്തതും. സംഭവത്തില്‍ ആദ്യഘട്ടത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ഉത്തരമേഖലാ ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.