കാഞ്ഞങ്ങാട്:[www.malabarflash.com] ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോല്‍സവം 27 മുതല്‍ ഡിസംബര്‍ ഒന്ന് വരെ നടക്കും. ഉല്‍സവത്തിന്റെ ഭാഗമായുള്ള കുലകൊത്തല്‍ ചടങ്ങ് നടന്നു.
27ന് രാവിലെ 10 മണിക്ക് 7 പ്രാദേശിക സമിതിയില്‍ നിന്നുള്ള കലവറ നിറയ്ക്ക്ല്‍ ചടങ്ങ് നടക്കും. രാത്രി 7ന് വാരിക്കാട്ട് മഹിഷമര്‍ദ്ദിനി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടു വരുന്നതോട് കൂടി 5 നാള്‍ നീണ്ടു നില്‍ക്കുന്ന കളിയാട്ടത്തിന് തുടക്കമാകും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറെ ചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ഉല്‍സവത്തിന്റെ ഭാഗമായി മാജിക് ഷോ, ആദ്യാത്മിക സാധന, തിരുമുല്‍ക്കാഴ്ച, നൃത്തനൃത്ത്യങ്ങള്‍, അനുമോദന ചടങ്ങ് എന്നിവയും അന്നദാനവുമുണ്ടാകും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment