Latest News

ഡി.എന്‍.എ ഫലം പുറത്തുവന്നു; അവകാശമുന്നയിച്ചവര്‍ ഗീതയുടെ മാതാപിതാക്കളല്ല

ന്യൂഡല്‍ഹി:[www.malabarflash.com] പാകിസ്താനില്‍ നിന്നും പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഗീതയുടെ ഡി.എന്‍.എ ഫലം പുറത്തുവന്നു. മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ലുധിയാനയിലെ കുടുംബമല്ല ഗീതയുടെ യഥാര്‍ഥ ബന്ധുക്കളെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ലുധിയാനയില്‍ നിന്നുള്ള ജനാര്‍ദ്ദനന്‍ മഹാതോയും ഭാര്യ ശാന്തിദേവിയുമാണ് ഗീത, 2005ല്‍ നഷ്ടപ്പെട്ട തങ്ങളുടെ മകള്‍ ഹീരയാണ് എന്ന അവകാശമുന്നയിച്ചത്. എന്നാല്‍ ഇവരുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫലം പ്രതികൂലമായതിനാല്‍ ഇപ്പോള്‍ കഴിയുന്ന ഇന്‍ഡോറിലെ ബധിര മൂക വിദ്യാലയത്തില്‍ തന്നെ ഗീത തുടരും.

ഗീതക്ക് കുടുംബവുമായി ഒത്തുചേരാന്‍ അവസരമുണ്ടാകാനായി പ്രാര്‍ഥിക്കുമെന്ന് മഹാതോയുടെ കുടുംബം പറഞ്ഞു. പാകിസ്താനില്‍ വെച്ച് മഹാതോ കുടുംബത്തിന്റെ ഫോട്ടാ കണ്ട് ഗീത മാതാപിതാക്കളെ തിരിച്ചറിഞ്ഞെങ്കിലും ഇന്ത്യയിലെത്തി നേരിട്ട് കണ്ടപ്പോള്‍ ഇത് നിഷേധിച്ചിരുന്നു.

ഗീതയെ ഇന്ത്യയിലെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച മൊമിന്‍ മാലിക് എന്ന അഭിഭാഷകന്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സ്ംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. 1012 വയസില്‍ നഷ്ടപ്പെട്ടുപോയ ബധിരമൂകയായ പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുതിയ ജീവിതം തുടങ്ങാനാവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും സര്‍ക്കാര്‍ ചെയ്തു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Keywords: Natioinal News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.