തിരുവനന്തപുരം:[www.malabarflash.com] ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ റെയ്ഡില്‍ ചുംബന സമരത്തിന്റെ സംഘാടകന്‍ രാഹുല്‍ ആര്‍ നായരും ഭാര്യ രശ്മിയും ഉള്‍പ്പെടെ 8 പേര്‍ പിടിയില്‍. സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഗുണ്ടാത്തലവന്‍ അക്ബറും അറസ്റ്റിലായിട്ടുണ്ട്.
അറസ്റ്റിലായവരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇതില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരുമുണ്ട്. റെയ്ഡിനിടെ നെടുമ്പാശ്ശേരിയില്‍ വച്ച് പോലീസിനെ വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമമുണ്ടായി. രണ്ട് സ്ത്രീകളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പോലീസിനെ ഇടിച്ചുതെറിപ്പിച്ച് വാഹനം ഓടിച്ചുപോയത്. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
ക്രൈംബ്രാഞ്ച് ഡി.ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു പ്രത്യേക റെയ്ഡ്.
കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളും കപോസ്റ്റ് ചെയ്ത ഏഴു പേരെയും പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച റെയ്ഡ് ബുധനാഴ്ച രാവിലെയാണ് അവസാനിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment