കാഞ്ഞങ്ങാട്:[www.malabarflash.com] ആവിയില്‍ 38-ാം വാര്‍ഡില്‍ നിന്ന് മുന്‍ നഗരസഭ ചെയര്‍മാനായ അമ്മാവന്‍ അഡ്വ. എന്‍ എ ഖാലിദിനെ അട്ടിമറിച്ച് വിജയം നേടിയ യൂത്ത് ലീഗ് മുന്‍ മുനിസിപ്പല്‍ പ്രസിഡണ്ട് മഹ്മൂദ് മുറിയനാവി ഒടുവില്‍ ചുവപ്പ് പാളയത്തിലെത്തി.
മഹ്മൂദ് ഉള്‍പ്പെടെ മൂന്ന് സ്വതന്ത്രരാണ് നഗരസഭയില്‍ തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും സത്യപ്രതിജ്ഞക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ മഹ്മൂദ് താന്‍ ഇടത് സ്വതന്ത്രനാണെന്ന് എഴുതി നല്‍കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ നോര്‍ത്ത് കോട്ടച്ചേരിയില്‍ സി പി എം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ കഴുത്തില്‍ ചുവപ്പ് മാലയണിഞ്ഞ് മഹ്മൂദ് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ അനുഗ്രഹം തേടി വേദിയിലെത്തി.
നഗരസഭ സീറ്റുകള്‍ കുത്തകയാക്കി വച്ചതിനെതിരെ യൂത്ത് ലീഗുകാരെ തെരുവില്‍ ഇറക്കിവിട്ട് ലീഗ് നേതൃത്വത്തിനെതിരെ പട നയിച്ച മഹ്മൂദ് മുറിയനാവി ഒടുവില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ സി പി എമ്മിന്റെ പരസ്യ പിന്തുണ തേടിയിരുന്നു. സി പി എം സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ച് വോട്ട് മറിച്ച് നല്‍കി മഹ്മൂദിനെ വിജയിപ്പിക്കുകയും ചെയ്തു.
പുതിയകോട്ടയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എച്ച് റംഷീദും അത്തിക്കോത്ത് എസി നഗറില്‍ വിജയിച്ച അജയകുമാര്‍ നെല്ലിക്കാടും തങ്ങള്‍ സര്‍വ്വ തന്ത്ര സ്വതന്ത്രരാണെന്നാണ് എഴുതി നല്‍കിയത്. നഗരസഭയില്‍ 22 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്ത് മഹ്മൂദിനെ ഇടതുമുന്നണി വരുതിയിലാക്കുകയായിരുന്നു.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള മഹ്മൂദിന്റെ ചുവപ്പന്‍ പ്രവേശനം പാര്‍ട്ടിയെ വെല്ലുവിളിച്ച് മഹ്മൂദിനെ വിജയിപ്പിച്ച തീരദേശത്തെ പരശ്ശതം ലീഗ് പ്രവര്‍ത്തകരെ അമ്പരപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ വി എസിന്റെ വേദിയിലെത്തിയ മഹ്മൂദിനെ മുതിര്‍ന്ന സി പി എം നേതാവ് എ കെ നാരായണന്‍ ചുവപ്പണിയിച്ച് സ്വീകരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment