Latest News

മെഹബൂബെ മില്ലത്ത് മഹര്‍ 2016 ലോഗോ പ്രകാശനം ചെയ്തു

പള്ളിക്കര:[www.malabarflash.com]മില്ലത്ത് സാന്ത്വനത്തിന്റെ ഭാഗമായി ബേക്കല്‍ ഹദ്ദാദ് നഗറില്‍ 2016 ഏപ്രിലില്‍ നടക്കുന്ന മെഹബൂബെ മില്ലത്ത് മഹര്‍ സമൂഹ വിവാഹത്തിന്റെ ലോഗോ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മഹര്‍ കണ്‍വീനര്‍ പി.എച്ച് ഹനീഫയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്വീഫ്, ഐഎന്‍എല്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഷഫീഖ് റഹ് മാന്‍, ജിദ്ദ ഐ.എം.സി.സി നേതാവ് എം.എ ഹംസ, ഷാര്‍ജ, ഐ.എം.സി.സി നേതാവ് ഷൗക്കത്ത് പൂച്ചക്കാട്, മഹര്‍ വൈസ് ചെയര്‍മാന്‍ അബ്ദുര്‍ റഹ് മാന്‍ പി.കെ.എസ്, എന്‍.വൈ.എല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുല്ല സൂപ്പി, പള്ളിക്കര സഹകരണ ബാങ്ക് പ്രസിഡണ്ട് പി.കെ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.