നീലേശ്വരം:[www.malabarflash.com] പത്രവിതരണക്കാരനായ യുവാവിനെ കാണാനില്ലെന്നു പരാതി. കരിന്തളം അണ്ടോളിലെ കെ.കെ ശ്രീരാഗിനെ (20)യാണ് കാണാതായത്. കെ.കെ രാഘവന്‍ തമ്പായി ദമ്പതികളുടെ മകനാണ്.
ചൊവ്വാഴ്‌യച പുലര്‍ച്ചെ പത്രവിതരണത്തിനു പോകാന്‍ അലാറം വച്ചു കിടന്നതായിരുന്നു. രാവിലെ അലാറം മുഴങ്ങുന്നതു കേട്ട് പിതാവ് എഴുന്നേറ്റു നോക്കിയപ്പോള്‍ ശ്രീരാഗ് കട്ടിലില്‍ ഉണ്ടായിരുന്നില്ല. ചെരുപ്പു പോലും ധരിക്കാതെയാണ് പോയതെന്ന് വീട്ടുകാര്‍ നീലേശ്വരം പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ ബന്ധുവീടുകളില്‍ അന്വേഷിച്ച ശേഷമാണ് പൊലിസില്‍ പരാതി നല്‍കിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment