ഉദുമ[www.malabarflash.com] പാലക്കുന്നില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കുന്ന് കോട്ടപ്പാറയിലെ റംഷാദ് (22), സിയാദ് (18) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം.
കെ.എല്‍ 59 7578 നമ്പര്‍ ഹക്കീം ബസിന് പിന്നില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയുമായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment