തിരുവനന്തപുരം:[www.malabarflash.com] ബാര്‍കോഴയില്‍ കെ.എം.മാണിയെ കുടുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് പി.സി.ജോര്‍ജ്. കെ.എം.മാണി മുഖ്യമന്ത്രിയാകുമെന്ന വിധത്തില്‍ വിവരങ്ങള്‍ പുറത്ത് വന്നപ്പോഴാണ് മാണിയെ ഉമ്മന്‍ ചാണ്ടി കുടുക്കിയതെന്നും ജോര്‍ജ് ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.
മുന്‍പ് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കാന്‍ പാമോയില്‍ കേസിന്റെ ഫയലുകള്‍ ഇടതുപക്ഷത്തിനും ഏകെജി സെന്ററിലും ഉമ്മന്‍ ചാണ്ടി എത്തിച്ചു. ഇതിന് ഇടനിലക്കാരനായി നിന്നത് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനാണ്. ധൈര്യമുണെ്ടങ്കില്‍ ഹസന്‍ തനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യട്ടേയെന്നും ജോര്‍ജ് വെല്ലുവിളിച്ചു.
മാണിയുടെ രാജിയില്‍ സന്തോഷിക്കുന്നു. മാണി രാജിവയ്ക്കുന്നതിന് മുന്‍പും കോടികളുടെ അഴിമതി നടത്തി. പല കോണ്‍ട്രാക്ടുകളും പണം വാങ്ങിയാണ് നല്‍കിയത്. വീണ്ടും താന്‍ പൂഞ്ഞാറില്‍ നിന്നും മത്സരിക്കും. പൂഞ്ഞാറിലെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment