ഉദുമ[www.malabarflash.com]: ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റ് സ്ഥാപക ഡയറക്ടറായ ബി.കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റരുടെ പേരില്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പ്രിന്‍സിപ്പാളിനുള്ള ദേശീയ പുരസ്‌കാരം പ്രൊഫസര്‍ മാത്യു സി. നൈനാന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ നല്‍കും.
ദേശീയ തലത്തില്‍ ഏറ്റവും നല്ല പ്രിന്‍സിപ്പാളിനുള്ള അവാര്‍ഡിനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. കര്‍ണ്ണാടകയില്‍ ലിറ്റില്‍ റോക്ക് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് അവാര്‍ഡ് ജേതാവ്. പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ കാസര്‍കോട് ജില്ലയില്‍ ഐ.എസ്.സി. സിലബസ്സില്‍ പ്ലസ് ടു വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ അബ്ദുല്‍ മുനാസിര്‍ കെ.എമിന് ഗ്രീന്‍വുഡ്‌സ് പി.ടി.എ. ഏര്‍പ്പെടുത്തിയ ഗോള്‍ഡ് മെഡല്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. സുധാകരന്‍ സമ്മാനിക്കും.
മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി. കെമിസ്ട്രി വിഷയത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഗ്രീന്‍വുഡ്‌സ് അദ്ധ്യാപിക കാവ്യ കൃഷ്ണന് ഗ്രീന്‍വുഡ്‌സ് പി.ടി.എ. ഏര്‍പ്പെടുത്തിയ ഉപഹാരം മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ശ്രീ. കെ. മോഹന ചന്ദ്രന്‍ നമ്പ്യാര്‍ നല്‍കും.
501 കുട്ടികള്‍ പങ്കെടുത്ത് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയ ഗ്രീന്‍വുഡ്‌സ് മെഗാ ഒപ്പനയുടെ ആശയ ആവിഷ്‌കാരം നടത്തിയ ജൂനൈദ് മട്ടമ്മലിനെ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് സെക്രട്ടറി ഡോ. അബ്ദുല്‍ ജലീല്‍ പെര്‍ല ആദരിക്കും.
ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ സ്റ്റാഫായ സത്യന്‍ കല്ലഞ്ചിറ രചിച്ച ‘അല്‍മ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗ്രീന്‍വുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ അബ്ദുല്‍ അസീസ് അക്കര പ്രിന്‍സിപ്പാള്‍ ശ്രീ. എം. രാമചന്ദ്രന് നല്‍കി നിര്‍വ്വഹിക്കും. ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ കൃത്യം 10 മണിക്ക് ചടങ്ങ് ആരംഭിക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment