Latest News

ബീഫാത്തിമ ഇബ്രാഹിം കാസര്‍കോട് നഗരസഭാ അധ്യക്ഷ

കാസര്‍കോട്:[www.malabarflash.com]കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്ലിം ലീഗിലെ ബീഫാത്തിമ ഇബ്രാഹിം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ബീഫാത്തിമക്ക് 21വോട്ടും ബി.ജെ.പിയിലെ സവിത ടീച്ചര്‍ക്ക് 14 വോട്ടും ലഭിച്ചു. മുസ്ലിം ലീഗ് വിമതനായി മത്സരിച്ച് ജയിച്ച റാഷിദ് പൂരണം ബീഫാത്തിമക്ക് അനുകൂലമായി വോട്ട് ചെയ്തു. സി.പി.എമ്മിലെ ദിനേശനും അടുക്കത്ത് ബയലില്‍ നിന്ന് ജയിച്ച ഹനീഫും പള്ളം വാര്‍ഡില്‍ നിന്ന് വിജയിച്ച ഹാരിസ് ബന്നുവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

ബീഫാത്തിമയുടെ പേര് എല്‍.എ മഹമൂദ് ഹാജിയാണ് നിര്‍ദ്ദേശിച്ചത്. കെ.എം അബ്ദുല്‍ റഹ്മാന്‍ പിന്താങ്ങി. സവിത ടീച്ചറുടെ പേര് ശ്രീലത ടീച്ചര്‍ നിര്‍ദ്ദേശിച്ചു. സന്ധ്യാഷെട്ടി പിന്താങ്ങി.
ഇത് രണ്ടാം തവണയാണ് ബീഫാത്തിമ കാസര്‍കോട് നഗരസഭയുടെ അധ്യക്ഷയാവുന്നത്. 2005 മുതല്‍ 2010 വരെ അവര്‍ ഈ സ്ഥാനം വഹിച്ചിരുന്നു.
നഗരസഭയിലെ 12-ാം വാര്‍ഡായ കൊല്ലമ്പാടി വാര്‍ഡില്‍ നിന്നാണ് ബീഫാത്തിമ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. 1995 മുതല്‍ അവര്‍ നഗരസഭാംഗമാണ്. വനിതാ ലീഗ് സംസ്ഥാന സമിതി അംഗം, തയ്യല്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 

ബദിര ചുടുവളപ്പില്‍ വീട്ടില്‍ എ.എച്ച് ഇബ്രാഹിമിന്റെ ഭാര്യയാണ്. അബ്ദുല്‍ നിസാര്‍, മൈമൂന, ഷരീഫ്, അബ്ദുല്‍ ഹമീദ്, ഡോ. ആയിഷത്ത് നാസിയ എന്നിവര്‍ മക്കളും ടി.എസ് ഹാരിസ്, ഫാത്തിമത്ത് താഹിറ, ഖദീജത്ത് റിസ്‌വാന എന്നിവര്‍ മരുമക്കളുമാണ്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ., ഹമീദലി ശംനാട്, സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീന്‍, ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, എ.ജി.സി ബഷീര്‍ തുടങ്ങിയവര്‍ ബീഫാത്തിമ ഇബ്രാഹിമിനെ അഭിനന്ദിച്ചു. 




Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.