നീലേശ്വരം [www.malabarflash.com]: നീലേശ്വരം നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ കെ.പി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബുധാനാഴ്ച രാവിലെ നഗരസഭാ കാര്യാലയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയരാജന്‍ യു.ഡി.എഫിലെ കെപി കരുണാകരനെയാണ് പരാജയപ്പെടുത്തിയത്.
ജയരാജന് 19 വോട്ടും കരുണാകരന് 13 വോട്ടുകളുമാണ് ലഭിച്ചത്. നഗരസഭയില്‍ ആകെ 32 അംഗങ്ങളാണുള്ളത്. ബിജെപിക്ക് ഇവിടെ പ്രാതിനിധ്യമില്ല.
ഉച്ചക്ക് ശേഷം വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടക്കും. മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ഗൗരിയാണ് സിപിഎം സ്ഥാനാര്‍ത്ഥി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment