Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ വക്കീല്‍ ക്ലര്‍ക്ക് മരണപ്പെട്ടു

കാഞ്ഞങ്ങാട്:[www.malabarflash.com] വാഹനാപകടത്തില്‍ പരിക്കേറ്റ കാഞ്ഞങ്ങാട്ടെ വക്കീല്‍ ക്ലര്‍ക്ക് മരണപ്പെട്ടു. മൂലക്കണ്ടത്തിനടുത്ത വിഷ്ണുമംഗലത്തിനടുത്ത് താമസിക്കുന്ന ശശിയാണ് (58) അപകടത്തില്‍പെട്ട് മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെളളിയാഴ്ച രാവിലെ 11 മണിയോടെയാണ് മരണം സംഭവിച്ചത്.

ഹൊസ്ദുര്‍ഗിലെ അഭിഭാഷകന്‍ ടി.കെ.സുധാരന്റെ ഓഫീസില്‍ കഴിഞ്ഞ 25 വര്‍ഷമായി ക്ലര്‍ക്കായി ജോലി ചെയ്തു വരികയാണ്. കേരള അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച ശശി നിലവില്‍ അസോസിയേഷന്‍ ജില്ലാ ട്രഷററാണ്. 

ചൊവ്വാഴ്ച രാവിലെ ഭാര്യ സാവിത്രിയെയും കൂട്ടി ബൈക്കില്‍ കുശവന്‍കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ യാത്ര പുറപ്പെട്ടതായിരുന്നു ശശി. ശശി ഓടിച്ച മോട്ടോര്‍ ബൈക്കിന് ഓട്ടോറിക്ഷയെ വെട്ടിച്ച് മുന്നോട്ട് കയറിയ ഐറിസ് ഓട്ടോ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ശശിയും ഭാര്യ സാവിത്രിയും റോഡിലേക്ക് തെറിച്ചു വീണു. ഇരുവരെയും ഉടന്‍ കുശവന്‍കുന്നിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ശശിയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപൊകുകയായിരുന്നു. ഭാര്യ സാവിത്രിയെ കുശവന്‍കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.
തലക്ക് ക്ഷതമേറ്റ് പൂര്‍ണ്ണമായും ബോധം നശിച്ച ശശിയുടെ ശശിയുടെ നില അതീവ ഗുരതരമായി തുടരുകയായിരുന്നു. 

മക്കള്‍: ഹൈക്കോടതി അഭിഭാഷകന്‍ രാഹുല്‍, വല്ലാര്‍പാടം കണ്ടെയ്‌നര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അര്‍ജുന്‍. മരുമകള്‍: നീതു രാഹുല്‍ (ഹൈക്കോടതി അഭിഭാഷക). സഹോദരങ്ങള്‍: ചന്ദ്രന്‍, ലക്ഷ്മി, ബാലാമണി. ഐറിസ് ഓട്ടോ ഡ്രൈവര്‍ ഷറഫുദ്ദീനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.