കോഴിക്കോട്:[www.malabarflash.com] വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ എ.പി.ഷാജിയെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ പി. എ. വല്‍സന്‍ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികളോടുള്ള കടമകള്‍ എന്ന പേരില്‍ കോഴിക്കോട് പാറോപ്പടിയില്‍ രക്ഷിതാക്കള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെ 90 പേരായിരുന്നു ഗ്രൂപ്പിലെ അംഗങ്ങള്‍. ഗ്രൂപ്പിന്റെ അഡ്മിനായ കോഴിക്കോട് പാറോപ്പടി സ്വദേശി രാജു പി മേനോനാണ് പോലീസുകാരന്റെ അശ്ലീല ചിത്ര പോസ്റ്റിനെതിരെ പരാതി നല്‍കിയത്. സ്‌പെഷല്‍ ബ്രാഞ്ച് അസി.കമ്മിഷണര്‍ പി.ടി.ബാലന്‍ അന്വേഷിച്ച് പോലീസുകാരനെതിരെ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് സസ്‌പെന്‍ഷന്‍ .
ഒരു കുട്ടിയുടെ വാട്‌സ് ആപ്പിലേക്ക് വന്ന അശ്ലീല ചിത്രം ഒരു രക്ഷിതാവ് തനിക്ക് അയച്ചു തന്നതാണെന്നും കൈ തെറ്റി അറിയാതെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്‌തെന്നുമാണ് പോലീസുകാരന്റെ വിശദീകരണം. ഗ്രൂപ്പ് അഡ്മിന്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ ഐ.ടി ആക്ട് പ്രകാരം പോലീസുകാരനെ പ്രതിയാക്കി കേസെടുത്തേക്കും.
അശ്ലീല ചിത്രം പോസ്റ്റ് ചെയ്തിട്ടും പോലീസുകാരന്‍ ഖേദം പ്രകടിപ്പിക്കാതിരുന്നതാണ് പരാതിയില്‍ കലാശിച്ചത്. പരാതി നല്‍കിയില്ലെങ്കില്‍ അഡ്മിനും കുടുങ്ങുമെന്നതിനാല്‍ പരാതി ഒഴിവാക്കാനുള്ള പോലിസിന്റെ സമ്മര്‍ദ്ദം വിജയിച്ചുമില്ല. പോലീസുകാരനെതിരെ നടപടി ഒഴിവാക്കാന്‍ പോലീസ് അസോസിയേഷന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment