ഉദുമ[www.malabarflash.com]പാലക്കുന്നിലെ ഓട്ടോ തൊഴിലാളി സുരേഷ്-ബേബി ദമ്പതികളുടെ മകന്‍ മഞ്ചേഷിന്റെ ദുരൂഹമരണം സംബന്ധിച്ചുള്ള വയനാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഉന്നത തല അന്വേഷണത്തിനു ഉത്തരവിടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിവേദക സംഘത്തോട് പറഞ്ഞു.
അടിയന്തിരമായി വയനാട് എസ്.പി.യോട് അന്വേഷണ പുരോഗതി ആരായും. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ റിസോര്‍ട്ട് ഭീമന്റെ വരുതിയിലാണെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ മന്ത്രിയെ ധരിപ്പിച്ചു.
പ്രധാന പ്രതിയെന്ന് സംശയിക്കുന്ന പ്രീന്‍സ് ഇന്ത്യ വിട്ട് ഗള്‍ഫിലേക്ക് കടന്നു കളഞ്ഞതും, മഞ്ചേഷ് മരിച്ചു കിടക്കുന്നത് കണ്ട കൃത്രീമ കിണറിനു സമീപത്തെ വാച്ച്‌മേനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതും, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലും, ചുമലിലും മറ്റും നീലിച്ചതും കരുവാളിച്ചതുമായ പാടുകള്‍ കണ്ടതും മറ്റും കൊലയിലേക്ക് നയിക്കുന്ന തെളിവുകളായി അവശേഷിക്കുന്നു.
നാടു വിടും വരെ പ്രിന്‍സിന്റെ മൊഴി പോലും അധികൃതര്‍ രേഖപ്പെടുത്തിയിരുന്നില്ല. ഒരു കൊലപാതകം ആത്മഹത്യയായി എങ്ങനെ മാറ്റാമെന്ന അത്യന്താധുനിക പരിശിലനമാണ് മഞ്ചേഷിലുടെ നടന്നിട്ടുള്ളത്. ഇത് കേവലം മഞ്ചേഷിന്റെ മാത്രം വിഷയമല്ലെന്ന് കെ. കുഞ്ഞിരാമന്‍ എം. എല്‍.എ പറഞ്ഞു.
നിവേദനക സംഘത്തോടൊപ്പം എം. എല്‍.എക്ക് പുറമെ കെ.കുഞ്ഞിരാമന്‍ കാല്‍ച്ചാമരം, വിജയലക്ഷ്മി, പ്രതിഭാരാജന്‍, മഞ്ചേഷിന്റെ മാതാപിതാക്കള്‍ തുടങ്ങിയവരുണ്ടായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment