കാസര്‍കോട്:[www.malabarflash.com] തെരഞ്ഞടുപ്പുകളില്‍ ഇതര കക്ഷികള്‍ക്ക് വോട്ടു കച്ചവടം നടത്തുന്ന പാര്‍ട്ടിയായി ബി.ജെ.പി അധ:പതിച്ചിരിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ട് ഖാലിദ് പച്ചക്കാടും ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫും ആരോപിച്ചു.
കാലാകാലങ്ങളിലായി വോട്ടു കച്ചവടം നടത്തി വരുന്ന ബി.ജെ.പി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപമാനമായി മാറിയിരിക്കുന്നു. ഇന്ത്യാരാജ്യം ഭരിക്കുന്ന പാര്‍ട്ടി ഇപ്പോഴും വോട്ടു കച്ചവടം നടത്തുന്നത് സംബന്ധിച്ച് ബി.ജെ.പി ജില്ലാ നേതൃത്വം നയം വ്യക്തമാക്കണമെന്നും മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ബി.ജെ.പി തയ്യാറാവണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാസര്‍കോട് നഗരസഭയിലെ അട്ക്കത്ത്ബയല്‍, ഹൊണ്ണാമൂല, ഫോര്‍ട്ട് റോഡ്, പള്ളം വാര്‍ഡുകളില്‍ മുസ്‌ലിം ലീഗിനെ തോല്‍പിക്കാന്‍ ബി.ജെ.പി വോട്ടുകള്‍ വില്‍പന നടത്തുകയാണ് ചെയ്തത്. സി.പി.എം- എസ്.ഡി.പി.ഐ- ഐ.എന്‍.എല്‍- പിഡിപി സാമ്പാര്‍ മുന്നണിക്കാണ് വോട്ടുകള്‍ മറിച്ചു നല്‍കിയത്.
ബി.ജെ.പിക്ക് ഇരുനൂറിലധികം വോട്ടുകളുള്ള അട്ക്കത്ത് ബയലിലും ഹൊണ്ണാമൂലയിലും നൂറിലധികം വോട്ടുകളുള്ള ഫോര്‍ട്ട് റോഡും പള്ളവും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment