ബദിയടുക്ക:[www.malabarflash.com]ജില്ലാ പഞ്ചായത്ത് എടനീര്‍ ഡിവിഷനില്‍ നിന്നും താന്‍ പരാജയപ്പെട്ടത് ബിജെ.പി-സി.പി.എം തമ്മിലുള്ള വോട്ടു കച്ചവടത്തിന്റെ ഭാഗമാണെന്ന് മാഹിന്‍ കേളോട്ട് പറഞ്ഞു.
സി.പി.എമ്മിന്റെ കഴിഞ്ഞ പ്രാവശ്യത്തെ വോട്ടില്‍ നിന്ന് തന്നെ 1600ല്‍ പരം വോട്ടുകള്‍ ചോര്‍ന്നത് ഏതു വഴിക്കാണെന്ന് സി.പി.എമ്മിന് മനസ്സിലായിട്ടില്ലെങ്കില്‍ ഉത്ബുദ്ധരായ ജനങ്ങള്‍ മനസ്സിലാക്കുമെന്ന് കരുതാം. ജില്ലാ പഞ്ചായത്തില്‍ ലീഗ് അംഗങ്ങളെ കുറവ് വരുത്തി ഭരണം പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് വോട്ടു കച്ചവടമെന്ന് മാഹിന്‍ കേളോട്ട് പറഞ്ഞു.
2010ലെ തെരഞ്ഞടുപ്പില്‍ 8650 വോട്ടുകള്‍ ലഭിച്ച സി.പി.എമ്മിന് ഇത്തവണ 7040 വോട്ടുകളാണ് ലഭിച്ചത്. 2015ല്‍ പുതുതായി കൂട്ടിച്ചേര്‍ത്ത വോട്ടുകള്‍ കൂട്ടിയാല്‍ കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ വര്‍ദ്ധന ഉണ്ടാവേണ്ടതായിരുന്നു. 2010ല്‍ ബി.ജെപിക്ക് 12500 വോട്ടുകള്‍ ലഭിച്ചപ്പോളഞ ഇത്തവണ 16544 വോട്ടുകളാണ് നേടിയത്. യു.ഡി.എഫിന് 2010ല്‍ 11900വോട്ടുകള്‍ ലഭിച്ച സ്ഥാനത്ത് 16260 വോട്ടുകളാക്കി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment