മാങ്ങാട് സ്വദേശികളായ പ്രജിത്ത് എന്ന കുട്ടാപ്പി(25), വിജേഷ് (28), നാഗേഷ്(26), പ്രജീഷ്(25) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പ്രജിത്ത് എന്ന കുട്ടാപ്പി സി.പി.എം നേതാവ് എം.ബി. ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഉദുമ ഗ്രാമപഞ്ചായത്ത് വെടിക്കുന്ന് വാര്‍ഡില്‍ ആംആംദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മീത്തല്‍ മാങ്ങാട്ടെ ഇബ്രാഹിമിന്റെ വീട് തീവെച്ചു നശിപ്പിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം 12ന് പുലര്‍ച്ചെയാണ് സംഭവം.
പ്രജിത്തും സംഘവും 12ന് പുലര്‍ച്ചെ രണ്ട് മണിയോടെ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് കൊണ്ടു പോയാണ് ഇബ്രാഹിമിന്റെ വീടിന് തീയിട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഇബ്രാഹിമിന്റെ വീടിന്റെ ജനലുകളും ഫര്‍ണ്ണിച്ചറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment