റാഞ്ചി:[www.malabarflash.com] അവിഹിതബന്ധമാരോപിച്ച് ജാര്‍ഖണ്ഡില്‍ മധ്യവയസ്‌കനേയും യുവതിയേയും തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗോഢ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.
അമ്പതുകാരനായ മഹേന്ദ്ര സാവോയെ ഇരുപത്തിയഞ്ചുവയസ്സുള്ള യുവതിയുമായി അസുഖകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ കുടുംബാംഗങ്ങള്‍ ഇവരെ കൈയോടെ പിടികൂടി പഞ്ചായത്തില്‍ വിവരമറിയിക്കുകയായിരുന്നു. പഞ്ചായത്ത് ഇരുവരേയും അടിച്ചുകൊല്ലാന്‍ വിധിച്ചു. ഇതേ തുടര്‍ന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പഞ്ചായത്തിന്റെ വിധി നടപ്പാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇരുവരുടേയും ബന്ധത്തെ കുറിച്ച് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുമ്പേ അറിയാമായിരുന്നു. ഇവരെ കൈയോടെ പിടികൂടാന്‍ കാത്തിരിക്കുകയായിരുന്നു നാട്ടുകാര്‍. സംഭവത്തില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. യുവതിയുടെ വീട്ടുകാര്‍ക്ക് ഇത് സംബന്ധിച്ച് യാതൊരു പരാതിയുമില്ലെന്നും സംഭവം ഒരു ദേശത്തിന്റെ തന്നെ പ്രശ്‌നമാണെന്നുമുള്ള നിലപാടിലാണ് അവരെന്നും പോലീസ് അറിയിച്ചു. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment