ബേക്കല്‍:[www.malabarflash.com] ചിത്താരിയില്‍ ലോറി ബൈക്കിലിടിച്ചു വിദ്യാര്‍ഥി മരണപ്പെട്ടു. ബേക്കല്‍ സ്വദേശി അബ്‌നസ് (16) ആണ് മരണപ്പെട്ടത്. പെരിയ അംബേദ്കര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
ബേക്കല്‍ ന്യൂബീച്ച് റോഡിലെ മുക്കൂട് അബ്ദുല്‍ഖാദറിന്റെ മകനാണ്. പിതൃ സഹോദരന്റെ കട ഉദ്ഘാടനം കഴിഞ്ഞ് ബേക്കല്‍ കുത്തുബാ പളളിയില്‍ വ്യാഴാഴ്ച നടന്ന സ്വലാത്ത് വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയിലാണ് അബ്‌നാസും കടയിലെ ജീവനക്കരനുമാണ് അപകടത്തില്‍ പെട്ടത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam NewS
ബേക്കല്‍ ന്യൂബീച്ച് റോഡിലെ മുക്കൂട് അബ്ദുല്‍ഖാദറിന്റെ മകനാണ്. പിതൃ സഹോദരന്റെ കട ഉദ്ഘാടനം കഴിഞ്ഞ് ബേക്കല്‍ കുത്തുബാ പളളിയില്‍ വ്യാഴാഴ്ച നടന്ന സ്വലാത്ത് വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയിലാണ് അബ്‌നാസും കടയിലെ ജീവനക്കരനുമാണ് അപകടത്തില്‍ പെട്ടത്.
എതിര്‍ദിശയില്‍ നിന്നും നിയന്ത്രണം വിട്ടു വന്ന ഈഷര്‍ ലോറി ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ വന്നിടിക്കുകയായിരുന്നു. ഉടന്‍ മന്‍സൂര്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബീവിയാണ് മാതാവ്. സഹോദരങ്ങള്‍; ഹബീബ്,ആമിന.
മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മകന്റെ മരണവിവരമറിഞ്ഞ് പിതാവ് നാട്ടിലേക്ക് തിരിച്ചു.

No comments:
Post a Comment