കാഞ്ഞങ്ങാട്:[www.malabarflash.com] സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷ പരിപാടിയിലേക്കു കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് വെള്ളിക്കോത്ത് സ്വദേശിനി.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അപര്‍ണ പ്രഭാകറിനാണ് ഈ നേട്ടം. സംസ്ഥാന ഗവര്‍ണറും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിലെ മുഖ്യ പ്രാസംഗികയുടെ ചുമതല അപര്‍ണയ്ക്കു ലഭിക്കും.
തുറന്ന ജീപ്പില്‍ പോലീസ്, അശ്വാരൂഢസേന എന്നിവയുടെ അകമ്പടിയോടെ നഗരത്തിലൂടെ അനയിക്കും. നേരത്തെ കുട്ടികളുടെ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോക്യുമെന്ററി സംവിധായകന്‍ വെള്ളിക്കോത്തെ പ്രഭ അജാനൂര്‍- ബി.സി. ശോഭന ദമ്പതികളുടെ മകളാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment