കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് നഗരത്തില്‍ ബേങ്ക് റോഡിലും അശ്വിനി നഗറിലും രണ്ട് ഓട്ടോഡ്രൈവര്‍മാരെ അക്രമിച്ച സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ത്ത് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ സാമൂഹ്യ ദ്രേഹികള്‍ ഇരുളിന്റെ മറവില്‍ നടത്തുന്ന അക്രമങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയണം.
കൊലക്കേസ് പ്രതികള്‍ പൊലീസ് സ്റ്റേഷന്‍ കയ്യേറി അക്രമം അഴിച്ചുവിടുന്ന സ്ഥിതിവിശേഷമാണ് കാസര്‍കോട്ടുള്ളത്. അക്രമ സംഭവങ്ങളിലെ കുറ്റവാളികള്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ശക്തമായ നടപടി ഉണ്ടാകണമെന്നും ജീവിക്കാന്‍വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികളുടെ ജീവനും തൊഴിലിനും സംരക്ഷണം നല്‍കാനും പൊലീസ് തയാറാവണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment