കാസര്‍കോട്:[www.malabarflash.com] തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദപ്രകടനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സര്‍വ്വകക്ഷിയോഗം ആഹ്വാനം ചെയ്തു. വൈകീട്ട് അഞ്ച് മണിക്കകം ആഹ്ലാദപ്രകടനങ്ങള്‍ അവസാനിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്. ആഹ്ലാദപ്രകടനങ്ങള്‍ അതാത് വാര്‍ഡിന് പുറത്ത് പോകരുത്. ഇരു കക്ഷികളുടെ പ്രകടനം ഒരേ സ്ഥലത്ത് വന്നാല്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ഇടപെട്ട് ദിശ മാറ്റണം.
യോഗത്തില്‍ ഒബ്‌സര്‍വര്‍ കൃഷന്‍കുമാര്‍ എംഎല്‍എ മാരായ കെ. കുഞ്ഞിരാമന്‍(ഉദുമ), ഇ. ചന്ദ്രശേഖരന്‍, എഡിഎം എച്ച് ദിനേശന്‍, ആര്‍.ഡി.ഒ പി.കെ ജയശ്രീ, ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍. ദേവീദാസ്, ബി. അബ്ദുള്‍ നാസര്‍, ഡിവൈഎസ്പി ഹസൈനാര്‍,സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ പി. മധുലിമായ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ. പി സതീഷ് ചന്ദ്രന്‍, സി.കെ ശ്രീധരന്‍, എം. രാജഗോപാല്‍, ഗോവിന്ദന്‍ പളളിക്കാപ്പില്‍, എം.സി കമറുദ്ദീന്‍, പി. രമേശ്, കെ.വി കൃഷ്ണന്‍, എ. അബ്ദുള്‍ റഹിമാന്‍, അസീസ് കടപ്പുറം, അഡ്വ. എ. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords:kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment