Latest News

തൃശൂരില്‍ വാന്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടിയുമടക്കം ആറുപേര്‍ മരിച്ചു

തൃശൂര്‍:[www.malabarflash.com] എറണാകുളംപാലക്കാട് ദേശീയ പാതയ്ക്ക് സമീപം നന്തിക്കരയില്‍ ടാറ്റാ സുമോ വാന്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി ഇസ്മയിലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സ്ത്രീകളും കുട്ടിയുമടക്കം ആറുപേരാണ് മരിച്ചത്. പത്തുവയസുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ എട്ടു പേരുണ്ടായിരുന്നു.

എറണാകുളം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാന്‍ നന്തിക്കരയ്ക്കു സമീപം ഒരു വളവില്‍ വച്ച് വാന്‍ ഇടതുവശത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു പാലക്കാട്ടേക്കു മടങ്ങുകയായിരുന്നു. ആലത്തൂര്‍ കാട്ടിശേരി സ്വദേശികളായ പുതുമനശേരിക്കുളം വീട്ടില്‍ ഇസ്മയില്‍, ഹവ്വമ്മ, ഇസ്ഹാഖ്, ഹൗസത്ത്, ഇര്‍ഫാന, ഇജാസ്, മന്‍സൂര്‍, െ്രെഡവര്‍ ശിവപ്രസാദ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തുമ്പോള്‍ വാന്‍ പൂര്‍ണമായും വെള്ളവും ചെളിയും നിറഞ്ഞ പാടത്ത് മുങ്ങി കിടക്കുകയായിരുന്നു. ഇതില്‍ നിന്നും ആദ്യം പുറത്തെടുത്ത കുട്ടിയുടെ ജീവന്‍ മാത്രമാണ് രക്ഷിക്കാനായത്. മറ്റു അഞ്ചു പേരും മരിക്കുകയായിരുന്നു.

ഒന്നരമണിക്കൂറിലധികം നേരം കഷ്ടപ്പെട്ടാണ് വാന്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിച്ചത്. പുലര്‍ച്ച സമയം ആയതിനാല്‍ ഡ്രൈവര്‍ ഉറങ്ങിപോയതോ കാര്‍ നിയന്ത്രണം വിട്ടോ ആണ് അപകടം ഉണ്ടായത് എന്നാണ് നിഗമനം.




Keywords:kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.