ഉദുമ[www.malabarflash.com]:പാലക്കുന്ന് ശ്രീ ഭഗവതിക്ഷേത്ര കഴകത്തെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് തറകളില്‍ ദിത്വീയ സ്ഥാനം അലങ്കരിക്കുന്ന കളിങ്ങോത്ത് ശ്രീ മേല്‍പ്പുറത്ത് തറ വയനാട്ടുകുലവന്‍ തറവാട്ടില്‍ ആയില്യത്തോട് അനുബന്ധിച്ച് മൂന്ന് തലമുറയിലെ അംഗങ്ങളുമായി നടന്ന കുടുംബസംഗമം നവ്യാനുഭവമായി.
തറവാട്ട് കാരണവര്‍ കെവി കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തറവാട് പ്രസിഡന്റ് ചോയി അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് പി വി ഉദയമംഗലം തറവാട് കാര്യങ്ങളെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
No comments:
Post a Comment