കാഞ്ഞങ്ങാട്:[www.malabarflash.com] സഹോദരന്റെ മരണം വിതച്ച ദു:ഖത്തിനും നൊമ്പരത്തിനിടയിലും വനിത കൗണ്‍സിലര്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ ഓടിയെത്തി.
ചൊവ്വാഴ്ച അര്‍ദ്ധ രാത്രി തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ മരണപ്പെട്ട നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറും കോട്ടപ്പുറം ഫാറൂഖ് നഗറിലെ പരേതനായ കെ പി മൊയ്തുവിന്റെ മകനുമായ എ പി ഷംസുദ്ദീന്റെ സഹോദരി സക്കീന യൂസഫാണ് ബുധനാഴ്ച രാവിലെ നടന്ന കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ കെ മുഹമ്മദ് കുഞ്ഞിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ എത്തിയത്.
നഗരസഭയിലെ 38-ാം വാര്‍ഡായ മുറിയനാവിയിലെ കൗണ്‍സിലറാണ് സക്കീന.
ക്യാന്‍സര്‍ ബാധിച്ച് ഒരാഴ്ചയോളമായി തലശ്ശേരിയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്നു ഷംസുദ്ദീന്‍. അതിന് മുമ്പ് പത്ത് ദിവസം മംഗലാപുരത്തും ചികിത്സയിലായിരുന്നു. നിരന്തരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന ഷംസുദ്ദീന് ക്യാന്‍സര്‍ ബാധയാണെന്ന് തെളിഞ്ഞത് മംഗലാപുരത്തെ ചികിത്സക്കിടയിലാണ്. ബുധനാഴ്ച അതിരാവിലെ നാട്ടിലെത്തിച്ച മൃതദേഹം രാവിലെ കോട്ടപ്പുറം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു.
ആയിഷയാണ് മാതാവ്. ഭാര്യ:സീനത്ത്. മക്കള്‍: ഷിനാന്‍, ഷിനാല്‍, ഷാഹില്‍. നഗരസഭ കൗണ്‍സിലര്‍ സക്കീനക്ക് പുറമെ നൗഷാദ്, ഷംസീന എന്നിവരും സഹോദരങ്ങളാണ്.
ഷംസുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു. സഹോദരന്റെ മയ്യത്ത് ഖബറടക്കിയ ശേഷം സക്കീന രാവിലെ 11.30 മണിയോടെ നഗരസഭാ ഹാളിലേക്ക് എത്തുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment