ചെര്‍ക്കള:[www.malabarflash.com] ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്ലീംലീഗിലെ ഷാഹിന സലീമിനെ പാര്‍ട്ടി നിര്‍ദ്ദേശിച്ചു. 23 അംഗ ഭരണ സമിതിയില്‍ യുഡിഎഫിന് 17 മെമ്പര്‍മാര്‍ ഉണ്ട്. 2010 ഭരണ സമിതിയില്‍ ചെര്‍ക്കള 14ാം വാര്‍ഡില്‍ നിന്നും വിജയിച്ച് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി പ്രവൃത്തിച്ച ഷാഹിന സലീമിന് പാര്‍ട്ടി നല്‍കി നല്‍കിയ അംഗീകാരം കൂടിയാണ് പ്രസിഡന്റ് പദവി.
ചെങ്കള 5ാം വാര്‍ഡ് നാരമ്പാടിയില്‍ നിന്ന് വിജയിച്ച ഷാഹിന സലീം ചെര്‍ക്കളയിലെ പ്രൈവറ്റ് കോളേജില്‍ അധ്യാപികയായും പ്രവൃത്തിച്ചിട്ടുണ്ട്. സഅദിയ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കന്ററിയില്‍ നിന്ന് പ്ലസ്ടൂ വിദ്യാഭ്യാസവും സഅദിയ സയന്‍സ് കോളേജില്‍ ബിഎസ്‌സി ബയോടെക്‌നോളജി ബിരുദ പഠനവും പൂര്‍ത്തീകരിച്ചു.
വിദൂര വിദ്യാഭ്യാസം വഴിയുള്ള എംബിഎ എച്ച് ആര്‍- ഫിനാന്‍സ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ് ഷാഹിന സലീം. ചെങ്കള പഞ്ചായത്ത് മുസ്ലീംയൂത്ത് ലീഗ് ട്രഷറായ സി.സലീം ചെര്‍ക്കളയാണ് ഭര്‍ത്താവ്.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി നിര്‍ദ്ദേശിക്കപ്പെട്ട കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജി-താഹിറ എന്നിവരുടെ മകളാണ്.
വയനാട് ഗ്രീന്‍ഹില്‍സ് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷാന്‍സ, രണ്ടുവയസുകാരി ഷിമാസ എന്നിവര്‍ മക്കളാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment