കൊച്ചി:[www.malabarflash.com] ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രതികളായ രാഹുല്‍ പശുപാലനെയും ഭാര്യ രശ്മിയെയും പോലീസ് കുടുക്കിയത് തന്ത്രപരമായി. രണ്ടുമാസത്തോളം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇടപാടുകാരെന്ന വ്യാജേന ചൊവ്വാഴ്ച രാത്രി രാഹുലിനെയും ഭാര്യയും മറ്റുള്ളവരെയും പോലീസ് പിടികൂടിത്.
പിടിയിലായ അബ്ദുള്‍ ഖാദര്‍ എന്ന ഗുണ്ടാത്തലവനാണ് പെണ്‍വാണിഭ സംഘത്തെ നിയന്ത്രിക്കുന്നത് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെ ബന്ധപ്പെട്ടതിലൂടെയാണ് രശ്മിയുടെയും, അബ്ദുള്‍ ഖാദറിന്റെ ഭാര്യ മുബീനയുടെയും ചിത്രങ്ങള്‍ പോലീസിന് ലഭിക്കുന്നത്.
രശ്മിക്ക് 80,000 രൂപയാണ് ഒരു രാത്രിക്ക് വിലയെന്ന് അബ്ദുള്‍ ഖാദര്‍ ഇടപാടുകാരെന്ന വ്യാജേന ബന്ധപ്പെട്ട പോലീസുകാരോട് പറഞ്ഞു. പിന്നീട് 50,000 രൂപയ്ക്ക് വാക്കുറപ്പിക്കുകയും കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ സ്തീകളെ എത്തിക്കാനും ഏര്‍പ്പാട് ചെയ്തു.
അബ്ദുള്‍ ഖാദറിന്റെ ഭാര്യ മുബീനയാണ് ആദ്യം ഹോട്ടലിലെത്തിയത്. ഇവരുടെ ഫോണ്‍ ഉപയോഗിച്ച് മറ്റുള്ളവരെയും ഉടന്‍ വിളിച്ചുവരുത്തുകയായിരുന്നു. ഭാര്യയുമായെത്തിയ രാഹുല്‍ പശുപാലനെയും രശ്മിയെയും ഉടന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് രണ്ടു സ്ത്രീകള്‍ പോലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞത്. ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
ഭാര്യയുമായുള്ള ഇടപാട് മാത്രമാണ് തനിക്കുള്ളതെന്നാണ് രാഹുല്‍ പറയുന്നതെങ്കിലും ഫേസ്ബുക്കിലെ കൊച്ചുസുന്ദരികള്‍ എന്ന പേരിലുള്ള അശ്ലീല പേജുള്‍പ്പെടെ നിയന്ത്രിക്കന്നത് രാഹുലാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പേരുടെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

ക്രൈംബ്രാഞ്ച് ഡിഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ബിഗ് ഡാഡി എന്ന പേരില്‍ ഓപ്പറേഷന്‍ നടത്തി പ്രതികളെ പിടികൂടിയത്. എറണാകുളം കൂടാതെ ഇതര ജില്ലകളിലും റെയ്ഡ് നടത്തിയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment