കാഞ്ഞങ്ങാട്:[www.malabarflash.com] ക്ഷേത്ര ദര്‍ശനവും ഭജനയും പതിവാക്കിയ കവ്വായി ശ്രീകൃഷ്ണ പുരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പത്ര ഏജന്റായിരുന്ന പരേതനായ രാമചന്ദ്രന്റെ ഭാര്യ ടി വി ജാനകിയുടെ ദുരൂഹ മരണം നാടിനെ ഒന്നാകെ നടുക്കി.
വിജനമായ സ്ഥലമെന്ന് തോന്നിക്കാവുന്ന പറമ്പിലെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു ജാനകി. നേരത്തെ തൃശൂരില്‍ മകന്‍ ഗിരീഷിന്റെ കൂടെയായിരുന്നു താമസം. കുറച്ച് ദിവസം മുമ്പ് നാട്ടിലെത്തിയ ജാനകി സഹോദരന്‍ അരയിപ്പാലത്തിനടുത്ത് താമസിക്കുന്ന റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ കുഞ്ഞികൃഷ്ണന്റെ വീട്ടിലായിരുന്നു കുറച്ച് ദിവസമായി താമസം.
രണ്ട് ദിവസം മുമ്പാണ് കുഞ്ഞികൃഷ്ണന്റെ വീട്ടില്‍ നിന്ന് ജാനകി കൗവ്വായിയിലെ വീട്ടിലേക്കെത്തിയത്. കവ്വായി ശ്രീകൃഷ്ണ പുരം ക്ഷേത്രത്തിലെ ഉത്സവത്തിന് സംഭാവന പിരിക്കാന്‍ മറ്റു സ്ത്രീകളോടൊപ്പം പോകാറുണ്ടായിരുന്ന ജാനകി ആദ്യ സംഭാവനയായി 500 രൂപ സഹോദരന്‍ കുഞ്ഞികൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങി ക്ഷേത്രത്തിലേല്‍പ്പിക്കുകയായിരുന്നു. നാട്ടിലെത്തിയാല്‍ ക്ഷേത്ര ദര്‍ശനവും ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ ഭജന ഇരിക്കലും പതിവായി ഇവര്‍ നടത്താറുണ്ടായിരുന്നു. തോയമ്മല്‍ ജില്ലാ ആശുപത്രിക്ക് എതിര്‍വശത്ത് കൂടിയും ഈ വീട്ടിലേക്ക് എത്താനുള്ള റോഡ് മാര്‍ഗമുണ്ട്.
തീര്‍ത്തും തനിച്ച് താമസിക്കുന്ന ജാനകിയെക്കുറിച്ച് മുന്‍ കൂട്ടി അറിയാവുന്ന ആരെങ്കിലും ഈ കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. അതല്ലെങ്കില്‍ പ്രൊഫഷണല്‍ കവര്‍ച്ചക്കാര്‍ ഈ കൊലപാതകത്തില്‍ പങ്കാളിയാവാം എന്ന സംശയവും പോലീസിനില്ലാതില്ല. വ്യക്തമായി ഇപ്പോഴൊന്നും പറയാനാവാത്ത അവസ്ഥയിലാണ് പോലീസ്.
മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിന് പരിയാരത്ത് കൊണ്ടു പോകുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ എന്തെങ്കിലും കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്ര നായക് വ്യക്തമാക്കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment