Latest News

ഓണ്‍ലൈന്‍ പെണ്‍വാണിഭം: മുഖ്യപ്രതി ജോഷി കീഴടങ്ങി

കൊച്ചി:[www.malabarflahs.com] ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയെന്നു പോലീസ് കരുതുന്ന ജോഷി (അച്ചായന്‍) കീഴടങ്ങി. കേസില്‍ മറ്റുപ്രതികളെ പിടികൂടിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ജോഷിയ്ക്കായി ക്രൈം ബ്രാഞ്ച് ഊര്‍ജിത അന്വേഷണം തുടരവേയാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയിരിക്കുന്നത്.

കേസില്‍ പിടിയിലായ കാസര്‍ക്കോട് സ്വദേശി അബൂബക്കറിന്റെ മൊഴിയില്‍ നിന്നാണ് പോലീസിന് അച്ചായന്‍ എന്നു വിളിപ്പേരുള്ള ജോഷിയുടെ പങ്കിനെ പറ്റി തുമ്പ് ലഭിച്ചത്. ബെംഗളൂരുവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ എത്തിച്ചത് ഇയാളായിരുന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

പറവൂര്‍ പെണ്‍വാണിഭം ഉള്‍പെടെയുള്ള കേസുകളിലും പ്രതിയാണ് ഇയാള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ ജോഷിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, പെണ്‍വാണിഭ സംഘത്തെ കുടുക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപിച്ചത് ലിന്റോ എന്നയാളാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ പേരില്‍ നെടുമ്പാശ്ശേരി സ്‌റ്റേഷനില്‍ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പോലീസിന്റെ വലയില്‍ വീണ് പെണ്‍കുട്ടികളുമായെത്തിയ ലിന്റോ സംശയം തോന്നി പോലീസിനെ ഇടിച്ചു തെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച എസ്‌ഐ കെ ജെ ചാക്കോയ്ക്ക് പരിക്കേറ്റിരുന്നു.

നവംബര്‍ 16 രാത്രി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ കുരുക്കാനുള്ള ക്രൈം ബ്രാഞ്ചിന്റെ 'ഓപ്പറേഷന്‍ ബിഗ് ഡാഡി'യിലാണ് വന്‍ പെണ്‍വാണിഭ സംഘം പിടിയിലാകുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി നടന്ന റെയ്ഡില്‍ ചുംബന സമര നേതാക്കളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.