കരുനാഗപ്പള്ളി:[www.malabarflash.com] ഐ.സി.യുവില്‍ ചികിത്സയിലിരിക്കെ തെരഞ്ഞെടുക്കപ്പെട്ട ഷാഹുല്‍ഹമീദിനെ സത്യപ്രതിജ്ഞക്ക് കാത്തുനില്‍ക്കാതെ മരണം കൂട്ടിക്കൊണ്ടുപോയി.
കുലശേഖരപുരം ഗ്രാമപഞ്ചായത്തിലേക്ക് സ്വതന്ത്രനായി ജയിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹുല്‍ഹമീദാണ് (58) സത്യപ്രതിജ്ഞാ ദിവസം മരണത്തിന് കീഴടങ്ങിയത്. ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡായ ആദിനാട് തെക്ക് നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ആദിനാട് പനച്ചമൂട് മുസ്ലിം ജമാഅത്തിന്‍െറ പ്രസിഡന്‍റ് കൂടിയായിരുന്നു ആദിനാട് തെക്ക് മാതശ്ശേരില്‍ വീട്ടില്‍ എ. ഷാഹുല്‍ഹമീദ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് നിര്യാതനായത്. വ്യാഴാഴ്ച രാവിലെ 10 ഓടെയായിരുന്നു അന്ത്യം.
സത്യപ്രതിജ്ഞാ നടപടി വ്യാഴാഴ്ച തുടങ്ങിയപ്പോഴാണ് മരണവാര്‍ത്ത നാട്ടില്‍ അറിയുന്നത്. 1988 മുതല്‍ 2010 വരെ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഒരുതവണ വൈസ് പ്രസിഡന്‍റ് സ്ഥാനവും വഹിച്ചു. 2010ല്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചാണ് 22 വര്‍ഷം അംഗമായത്.
ഇത്തവണ സീറ്റ് നല്‍കാതിരുന്നതിനെതുടര്‍ന്ന് സ്വതന്ത്രനായാണ് അങ്കംകുറിച്ചത്. ഒക്ടോബര്‍ 27 മുതല്‍ ഹൃദ്രോഗബാധിതനായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി യൂവിലായിരുന്നു. ബൈപാസിന് വിധേയനാക്കാനാണ് കഴിഞ്ഞദിവസം എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് മാറ്റിയത്. വ്യാഴാഴ്ച ഓപറേഷന്‍ നിശ്ചയിച്ചതാണ്.
വൈകീട്ട് അഞ്ചോടെ വീട്ടിലത്തെിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം രാത്രി എട്ടോടെ ആദിനാട് പനച്ചമൂട് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഭാര്യ: ഇടക്കുളങ്ങര ചായില്‍പില്‍ കുടുംബാംഗം ആബിദ (കുലശേഖരപുരം സര്‍വിസ് സഹകരണബാങ്ക്). മക്കള്‍: അന്‍സില്‍ ഷാ (സൗദി), അന്‍സി. മരുമകന്‍: ഷംനാദ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment