Latest News

ബെംഗളൂരുവിലെ ഉദ്യാനത്തില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ബെംഗളൂരു:[www.malabarflash.com] ബെംഗളൂരു നഗരമധ്യത്തിലെ ഉദ്യാനത്തില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട്, ഉദ്യാനത്തിനകത്തുള്ള ടെന്നീസ് ക്ലബ്ബിലെ സുരക്ഷാജീവനക്കാരായ രണ്ട് അസം സ്വദേശികളെ പോലീസ് അറസ്റ്റുചെയ്തു. രണ്ടുമാസത്തിനിടെ ബെംഗളൂരു നഗരത്തില്‍ നടക്കുന്ന നാലാമത്തെ കൂട്ടമാനഭംഗമാണിത്.
നഗരത്തിലെ കബണ്‍ പാര്‍ക്കിനുള്ളില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. രാജു, ബോളിന്‍ദാസ് എന്നിവരാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
യുവതി നഗരത്തിലെ ആസ്​പത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിനൊപ്പം ബെംഗളൂരുവില്‍ താമസിക്കുന്ന യുവതി തുമകൂരു സ്വദേശിയാണ്.
സംഭവത്തെക്കുറിച്ചുള്ള പോലീസ് വിശദീകരണം ഇങ്ങനെ: ടെന്നീസ് ക്ലബ്ബില്‍ അംഗത്വമെടുക്കുന്നതിനാണ് ബുധനാഴ്ച വൈകീട്ട് യുവതി കബണ്‍ പാര്‍ക്കിലെത്തിയത്. ഇവര്‍ ഒറ്റയ്ക്കിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ അടുത്തെത്തി വിവരമാരാഞ്ഞു. പുറത്തേക്കുള്ള വഴി അറിയാത്തതിനാലാണ് ഇവിടെ ഇരുന്നതെന്ന് യുവതി അറിയിച്ചു. സഹായിക്കാനെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയശേഷം സിദ്ധലിംഗയ്യ സര്‍ക്കിളിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയായിരുന്നു. രാത്രി ഒമ്പതേമുക്കാലോടെയാണ് സംഭവം. 

സിദ്ധലിംഗയ്യ സര്‍ക്കിളില്‍ റോന്തുചുറ്റുകയായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് പുലര്‍ച്ചെ രണ്ടരയോടെ പീഡനത്തിന് ഇരയായ യുവതിയെ കണ്ടത്. സ്റ്റേഷനിലെത്തിച്ച് വിവരം തിരക്കിയപ്പോഴാണ് പീഡനകഥ യുവതി വിവരിച്ചത്.
വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ബെംഗളൂരു സെന്‍ട്രല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.




Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.