Latest News

എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചു

കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് ക്യാമ്പസിനുള്ളില്‍ രാഷ്ട്രീയപരമായി സംഘടിക്കുവാനോ, പ്രവര്‍ത്തിക്കുവാനോ പാടുള്ളതല്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

നിരവധി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുകയും അനവധി വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ക്ക് സാഹചര്യമൊരുക്കുകയും അതുവഴി കഴിഞ്ഞ കുറെ കാലത്തിനുള്ളില്‍ നൂറോളം കേസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിക്കാന്‍ ഇടയായത്. 

രാഷ്ട്രീയം ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് കേരള ഹൈക്കോടതിയുടെയും ഗവണ്‍മെന്റിന്റെയും എല്‍.ബി.എസ്. ഡയറക്ടറുടെയും നിര്‍ദ്ദേശപ്രകാരം കോളേജ് അധികൃതര്‍ ലിന്‍ഡോ കമ്മീഷന്‍ വ്യവസ്ഥകള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുകയുണ്ടായി. എന്നാല്‍ തുടര്‍ന്നും വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് രാഷ്ട്രീയം പൂര്‍ണ്ണമായും നിരോധിക്കാന്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ അന്തിമവിധി.

വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ പരിപാടികള്‍ ക്യാമ്പസ്സിനകത്ത് നടത്താന്‍ നിയമപരമായി യാതൊരു അവകാശവുമില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. അധ്യയനദിവസങ്ങള്‍ നഷ്ടപ്പെടാതെയും ഇനിയൊരു വിദ്യാര്‍ത്ഥി സംഘട്ടനത്തിന് സാഹചര്യമൊരുക്കാതെയും സമാധാനപൂര്‍ണ്ണമായ കോളേജ് ക്യാമ്പസും അതുവഴി പഠന-പാഠ്യേതര രംഗങ്ങളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ചവരാകുവാനും സമര്‍ത്ഥരായ എഞ്ചിനീയര്‍മാരെ സൃഷ്ടിച്ചെടുക്കാനും കാസര്‍കോട് എല്‍ബി.എസ്. കോളേജിനു ഇതുവഴി സാധിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.