കാസര്‍കോട്:[www.malabarflash.com] വോട്ട് ചെയ്യാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട റിട്ട. വില്ലേജ് ഓഫീസര്‍ കുഴഞ്ഞുവീണുമരിച്ചു. ശ്രീകണ്ഠാപുരം സ്വദേശിയും കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ സി.സി പത്മനാഭനാണ് (59) മരിച്ചത്.
കൂഡ്‌ലു വില്ലേജ് ഓഫീസില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് വിരമിച്ച പത്മനാഭന്‍ കൂഡ്‌ലുവിലെ ഒരു ഹോട്ടലില്‍ നിന്ന് ചായകുടിച്ച് ബൂത്തിലേക്കുള്ള യാത്രക്കിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത ഒരു ഡോക്ടറുടെ വീട്ടിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ശ്രീകണ്ഠാപുരത്തെ പരേതനായ പി. നാരായണന്‍ നായരുടെയും ജാനകിയമ്മയുടേയും മകനാണ്.
ഭാര്യ: ഉഷാകുമാരി. മക്കള്‍: അരുണ്‍ (കെ.എ.പി ട്രെയിനിംഗ് മാങ്ങാട്ട്), ആര്യ (ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മംഗലാപുരം). സഹോദരങ്ങള്‍: പത്മിനി, സാവിത്രി, ഭാസ്‌കരന്‍, പരേതനായ കുഞ്ഞിരാമന്‍.

തിങ്കളാഴ്ച ശ്രീകണ്ഠാപുരത്തെ ഒരു ചടങ്ങില്‍ സംബന്ധിക്കേണ്ടതിനാല്‍ ഞായറാഴ്ച നാട്ടിലേക്ക് പോകാനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് ചെയ്യാതെ പോകുന്നത് ശരിയല്ലെന്ന് സുഹൃത്തുക്കളോട് പറയുകയും യാത്ര മാറ്റിവെക്കുകയുമായിരുന്നു. മൃതദേഹം ഒളയത്തടുക്ക യു.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ഉമാനഴ്‌സിങ്ങ് ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment