കാസര്‍കോട്:[www.malabarflash.com] കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കാസര്‍കോട് ഗവ. കോളേജിലെ അറബിക് വിഭാഗത്തെ റിസര്‍ച്ച് സെന്ററാക്കി ഉയര്‍ത്തണമെന്ന് എംഎസ്എഫ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഭാഷ രംഗത്ത് ഗവേഷണം നടത്തുന്നതിനായി അനന്ത സാധ്യതകളുള്ള വിഭാഗമാണ് അറബി ഭാഷയെന്ന് യോഗം വിലയിരുത്തി. പ്രസ്തുത കോളേജില്‍ ഗവേഷണ പഠനത്തിനായി. എല്ലാവിധ സൗകര്യവും ഉണ്ടായിരുന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് അന്യ ജില്ലയെ ആശ്രയിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്.

പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി നവാസ് കുഞ്ചാര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റായി സക്കീര്‍ ബദിയടുക്കയേയും സെക്രട്ടറിയായി സയ്യിദ് ത്വാഹ ചേരൂറിനേയും യോഗം തെരഞ്ഞെടുത്തു.
ജോലി ആവശ്യാര്‍ത്ഥം വിദേശത്ത് പോകുന്ന നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗം മജീദ് ബെളിഞ്ചയ്ക്ക് യാത്രയയപ്പ് നല്‍കി. ഹാഷിം ബംബ്രാണി, സഹദ് ബാങ്കോട്, റൗഫ് ബാവിക്കര, ഹമീദ് സിഐ, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഹൈദര്‍ കുടുപ്പുംക്കുഴി,സാബിത്ത് ബിസി റോഡ്, നിസാമുദ്ധീന്‍, ഹിദായത്ത് നഗര്‍, സലാം ബെളിഞ്ച,തബ്ഷീര്‍ സന്തോഷ് നഗര്‍, റഫീക് വിദ്യാനഗര്‍, ശഫീഖ് തുരുത്തി, ശാനിഫ് നെല്ലിക്കട്ട, ഖലീല്‍ തുരുത്തി, സുനൈഫ് തെരുവത്ത്, സുഫൈദ് ചെങ്കള, ശിബിലി മാര, മുനവ്വര്‍ സായിദ്, ഫയാസ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment