ദുബായ്:[www.malabarflash.com] മൂന്ന് പതിറ്റാണ്ടോളമായി ദുബായില്‍ മത-സാമൂഹ്യ-സാംസ്കാരിക -പത്രപ്രവര്‍ത്തക രംഗങ്ങളില്‍പ്രവര്‍ത്തിച്ചു വരുന്ന സുന്നി ഓണ്‍ലൈന്‍ ഇസ്ലാമിക പ്രഭാഷകനായ ആലൂര്‍ ടി.എ. മഹമൂദ് ഹാജിയെ ദുബായില്‍ ആദരിച്ചു.
കാസര്‍കോട്ടെ ഗസല്‍ രജത ജൂബിലിയുടെ ഭാഗമായി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കാസര്‍കോട്ടെ മഹല്‍ വ്യക്തികളെ ആദരിക്കുന്നത്തിന്റെ ഭാഗമായുള്ള ആദരവാണ് ലഭിച്ചത്.
ദുബായ് ഇന്‍റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിധികര്‍ത്താവും ദുബായ് ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്റര്‍പ്രിന്‍സിപ്പളും പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനുമായ ശൈഖ് മുഹമ്മദ് അഹമ്മദ് ശഖറൂനാണ് ദുബായില്‍ നടന്ന ചടങ്ങില്‍ആലൂര്‍ മഹമൂദ് ഹാജിക്ക് ഉപഹാരം നല്‍കിയത്.
ജാമിഅ സഅദിയ ദുബായ് കമ്മിറ്റി സെക്രട്ടറി, സമസ്ത കേരള സുന്നിയുവജന സംഘം ദുബായ് ജില്ല സെക്രട്ടറി, ആലൂര്‍ വികസന സമിതി സെക്രട്ടറി, ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്സ് ചെയര്‍മാന്‍ തുടങ്ങിയ രംഗങ്ങളില്‍ മഹമൂദ് ഹാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശൈഖ് അബ്ദുല്‍ ബാസിത്ത്, ഗസല്‍ പത്രം പത്രാധിപര്‍ അബ്ബാസ് മുതലപ്പാറ, മാധ്യമ പ്രവര്‍ത്തകന്‍ മസൂദ് ബോവിക്കാനം, ഹനീഫ് എരിയപ്പാടി, മന്‍സൂര്‍ ചിത്താരി, തുടങ്ങിയ നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment