ന്യൂഡല്‍ഹി:[www.malabarflash.com] ചൊവ്വാഴ്ച കെട്ടിടനിര്‍മാതാവിന്റെ വീട്ടില്‍ നിന്ന് 38 ലക്ഷം രൂപ മോഷണം പോയി. വ്യാഴാഴ്ച പതിനാലുകാരിയായ മകളെയും മകളുടെ മൂന്നു സുഹൃത്തുക്കളെയും. ശനിയാഴ്ച പെണ്‍കുട്ടികളെയും കാശും ഡെറാഡൂണില്‍ നിന്ന് പൊലീസ് കണ്ടെത്തി. മോഷണത്തിന്റെയും കാണാതാകലിന്റെയും ഉദ്ദേശം ഇത്രമാത്രം – ബോറടിച്ച പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ഒരു കറക്കം. ഒപ്പം ഷോപ്പിങ് ഭ്രമവും.
പതിനാലുകാരിയായ പെണ്‍കുട്ടിക്കാണ് സ്‌കൂള്‍ പഠനവും വീട്ടിലെ പഠനവും ബോറടിച്ചത്. ഓഷ്യന്‍ ഇലെവന്‍ എന്ന ചിത്രത്തിന്റെ റീമേക്ക് സാന്ദ്രാ ബുള്ളോക്കിന്റെ നേതൃത്വത്തില്‍ വനിതകളെ ഉള്‍ക്കൊള്ളിച്ച് വരുന്നു എന്ന വാര്‍ത്ത കേട്ടതോടെ അവള്‍ക്ക് ആവേശമായി. ഡെറാഡൂണിലേക്കും അതിനപ്പുറത്തേക്കും പോകാനുള്ള പദ്ധതി കൂട്ടുകാരികളെ അറിയിച്ചു. അവരും തയാര്‍!
ഭൂമി ഇടപാടില്‍ നിന്നു പിതാവിന് 38 ലക്ഷം രൂപ ലഭിച്ചത് അറിയാമായിരുന്ന അവള്‍ മാതാപിതാക്കള്‍ പുറത്തുപോയപ്പോള്‍ സേഫ് കുത്തിത്തുറന്ന് കാശു മുഴുവന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മോഷ്ടിച്ചു. രണ്ടു ദിവസം ഡല്‍ഹി പൊലീസ് കള്ളന്‍മാര്‍ക്കു വേണ്ടി ഓടി നടന്നപ്പോള്‍ പെണ്‍കുട്ടി പണം കൈയില്‍ വച്ച് ഒന്നുമറിയാത്തപ്പോലെ കഴിഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം പൊലീസിനെ വട്ടം ചുറ്റിച്ച് പെണ്‍കുട്ടിയും സുഹൃത്തുക്കളും മുങ്ങി.
ഇവരുടെ ആണ്‍സുഹൃത്തുക്കള്‍ പണം തട്ടിയെടുത്ത് ഇവരെ തട്ടിയെടുത്തതാകാമെന്ന വിലയിരുത്തലിലാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. ഒടുവില്‍ പെണ്‍കുട്ടികളെ ഡെറാഡൂണിലെത്തിച്ച കാര്‍ ഡ്രൈവറെ കണ്ടെത്തി. ഹോട്ടല്‍ മാനേജരെ വിവരമറിയിച്ച് പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് പൊലീസെത്തി പെണ്‍കുട്ടികളെ ഡല്‍ഹിയില്‍ എത്തിച്ചു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമപരമായ രീതിയില്‍ മുന്നോട്ടുപോകുമെന്നും പൊലീസ് അറിയിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment