പയ്യന്നൂര്‍:[www.malabarflash.com] രാമന്തളി പഞ്ചായത്തില്‍ 12ാം വാര്‍ഡ് ബൂത്ത് നമ്പര്‍ രണ്ടില്‍ പോളിങ് ജീവനക്കാര്‍ നാലു പേരും വനിതകള്‍. നാലു പേരും വനിതകളായുള്ള ബൂത്തുകള്‍ അപൂര്‍വമാണ്.
പയ്യന്നൂര്‍ കോളജ് അസി. പ്രഫസര്‍ വിനീത വിജയനാണ് പ്രിസൈഡിങ് ഓഫിസര്‍. വെള്ളോറ ടഗോര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം. നവ്യ ഫസ്റ്റ് പോളിങ് ഓഫിസറും കരിപ്പാല്‍ സോമേശ്വരി വിലാസം യുപി സ്‌കൂളിലെ ടി. സമീറ സെക്കന്‍ഡ് പോളിങ് ഓഫിസറും മാത്തില്‍ കുറുവേലി വിഷ്ണുശര്‍മ എല്‍പി സ്‌കൂളിലെ ആര്‍. ജയലേഖ തേര്‍ഡ് പോളിങ് ഓഫിസറുമാണ്.
നാലും സ്ത്രീകളാണെന്നറിഞ്ഞപ്പോള്‍ ഇവര്‍ ആദ്യമൊന്ന് പരിഭ്രാന്തരായെങ്കിലും പിന്നീട് ധൈര്യപൂര്‍വം തങ്ങളെ ഏല്‍പ്പിച്ച ജോലി ഏറ്റെടുക്കുകയായിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment