ന്യൂഡല്‍ഹി:[www.malabarflash.com] വൈകിയെത്തിയതിന് യാത്രാനുമതി നിഷേധിച്ചതില്‍ കുപിതനായി എംപി എയര്‍ ഇന്ത്യ സ്റ്റേഷന് മാനേജറുടെ കരണത്തടിച്ചു.തിരുപ്പതി വിമാനത്താവളത്തില്‍ നടന്ന സംഭവത്തില്‍ ആന്ധ്രയില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംപി മിധുന് റെഡ്ഡിയാണ് ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത്.
വിമാനത്താവളത്തില്‍ താമസിച്ചെത്തിയതിനെ തുടര്‍ന്ന് എംപിക്കും കുടുംബത്തിനും അധികൃതര്‍ വിമാനത്തില്‍ യാത്രാനുമതി നിഷേധിച്ചിരുന്നു. ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ 541 വിമാനം പുറപ്പെടുന്നതിന് 20 മിനുട്ട് മുമ്പ് മാത്രമാണ് എംപിയും കുടുംബവും വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ആഭ്യന്തര സര്‍വീസുകള്‍ പുറപ്പെടുന്നതിന് 45 മിനിറ്റ് മുമ്പ് തന്നെ ബോര്‍ഡിംഗ് കൗണ്ടര്‍ അടയ്ക്കണമെന്നാണ് ചട്ടം. ഈ സാഹചര്യത്തിലാണ് യാത്രാനുമതി നിഷേധിക്കപ്പെട്ടത്.
പ്രവേശനം നിഷേധിച്ചതില്‍ കുപിതനായ എം.പി ഉദ്യോഗസ്ഥന്റെ കരണത്തടിക്കുകയായിരുന്നു. എംപിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment