മിയാമി:[www.malabarflash.com] ഭാര്യയെ കൊലപ്പെടുത്തിയശേഷം ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ രണ്ടു വര്‍ഷത്തിനുശേഷം കോടതി ശിക്ഷിച്ചു.ഇരുപത്തിയഞ്ചുവര്‍ഷം തടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്. ഡെരേക് മെഡിന യുവാവാണ് ഭാര്യയായ ജെന്നിഫര്‍ അലഫോണ്‍സൊയെ വെടിവച്ച് കൊന്നത്. എട്ട് തവണയാണ് ഇയാള്‍ ഭാര്യയ്ക്കുനേരെ നിറയൊഴിച്ചത്.
തുടര്‍ന്ന് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഭാര്യയുടെ ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘ചെയ്ത കുറ്റത്തിന് താന്‍ ജയിലേക്ക് പോകും അല്ലെങ്കില്‍ വധശിക്ഷ ലഭിക്കും. ഭാര്യ തന്നെയാണ് ഈ കൊലപാതകം ചെയ്യിപ്പിച്ചത്’. എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ ഇട്ട പോസ്റ്റ്.
പ്രാണരക്ഷാര്‍ത്ഥമാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് യുവാവിന്റെ വാദം. തന്നെ ഭാര്യ കത്തി കാണിച്ച് ഭയപ്പെടുത്തിയപ്പോള്‍ ഗത്യന്തരമില്ലാതെ നിറയൊഴിക്കുകയായിരുന്നുവെന്നും ഡെരേക് മെഡിന വ്യക്തമാക്കി. 2010ല്‍ വിവാഹം കഴിച്ച ദമ്പതികള്‍ 2012ല്‍ വിവാഹ മോചിതരായ ശേഷം വീണ്ടും വിവാഹം കഴിക്കുകയായിരുന്നു.

Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment