ഉദുമ[www.malabarflash.com]: മേല്‍പ്പറമ്പ് നടക്കാല്‍ സ്വദേശിയും യു.കെ.യില്‍ ദുബൈ റോയല്‍ ഫാമിലിയില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനുമായ ഭാസ്കരന്‍ (72) ആണ് മരണപ്പെട്ടത്.
മുപ്പത് വര്‍ഷത്തോളമായി ലണ്ടനിലെ ചെല്‍സിയിലായിരുന്നു ഭാസ്കരനും കുടുംബവും താമസിച്ചിരുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഹീത്രു എയര്‍പോര്‍ട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
സുലോചനയാണ് ഭാര്യ. മക്കള്‍ : ചന്ദ്രശേഖരന്‍, ഷീജ,പ്രമോദ്. ഷൈനി. മരുമക്കള്‍ : രേഷ്മ,മുരളി,രാജീവന്‍. യു.കെയിലെ നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം നടക്കാലിലെ വീട്ടീവളപ്പില്‍ സംസ്കരിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment