എന്‍ഡിബറോ:[www.malabarflash.com] യു.കെയിലെ ഹോട്ടലിലെ ബാത്ത്‌റൂം ഷവറില്‍ നിന്നും തിളച്ച വെള്ളം വീണ് ഇന്ത്യന്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ 12 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേസ്. എന്‍ഡിബറോയിലെ പ്രീമിയര്‍ വണ്‍ എന്ന ഹോട്ടലിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കല്യാണി ഉത്തമന്‍(59) എന്ന സ്ത്രീയായിരുന്നു തിളച്ചവെള്ളം വീണ് പൊള്ളലേറ്റ് മരിച്ചത്.
2012 ഓഗസ്‌റ്റിലാണ് സംഭവം നടന്നത്. കുളിക്കാനായി ഷവര്‍ തുറന്നയുടന്‍ തിളച്ചവെള്ളം കല്യാണിയുടെ മേല്‍ വീഴുകയായിരുന്നു. 25 ശതമാനത്തിലകം പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആറ് ആഴ്‌ചയോളം അത്യാഹിത വിഭാഗത്തില്‍ കിടക്കുകയും ചെയ്‌തു. പിന്നീട് കല്യാണി മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊള്ളലില്‍ കല്യാണിയുടെ ആന്തരികാവയവങ്ങള്‍ക്ക് കേടുപാട് സംഭവിച്ചെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.
ബാത്ത്‌റൂം ഷവറിലെ വെള്ളത്തിന്റെ ചൂട് നിയന്ത്രിക്കുന്നതില്‍ ഹോട്ടല്‍ വരുത്തിയ വീഴ്‌ചയാണ് കല്യാണിയുടെ മരണത്തിന് കാരണമായതെന്ന് മകന്‍ ആരോപിച്ചു. കല്യാണിയും കുടുംബവും എഡിന്‍ബറോയില്‍ അവധി ആഘോഷത്തിലായിരുന്നു. ബാത്ത് റൂമില്‍നിന്ന് മരുമകളാണ് കല്യാണിയെ കണ്ടെത്തിയത്.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment